ബീജിംഗില്‍ സുരക്ഷ ശക്തമാക്കി

വെള്ളി, 8 ഓഗസ്റ്റ് 2008 (16:10 IST)
PROPRO
ഒളിമ്പിക്സ് ഉദ്ഘാടം പ്രമാണിച്ച് ചൈന ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി. ഉദ്ഘാടനം നടക്കുന്ന ബീജിംഗിന്‍റെ കേന്ദ്ര ഭാഗങ്ങളില്‍ എല്ലാം തന്നെ ആയിരക്കണക്കിനു പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

ചൈനയുടെ തലസ്ഥാനത്തെ തെരുവുകള്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ശാന്തമായിരുന്നു. 17 ദശലക്ഷം ആള്‍ക്കാര്‍ വസിക്കുന്ന ബീജിംഗിന് ഒളിമ്പിക് ഉദ്ഘാടനം മുന്‍ നിര്‍ത്തി അവധി പ്രഖ്യാപിച്ചിരിക്കയാണ്.

തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് 100,000 സായുധ പോലീസിനെയാണ് നിയോഗിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പ്രത്യേക വോളണ്ടിയര്‍മാര്‍ക്ക് പുറമെയാണിത്.ഒളിമ്പിക് വേദിക്ക് ചുറ്റും ശക്തമായ പ്രതിരോധ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വലിയ വേലി, നിരീക്ഷണ ക്യാമറകള്‍, വിമാന വേധ മിസൈല്‍ ബാറ്ററികള്‍ എന്നിവയെല്ലാം സുരക്ഷയുടെ ഭാഗമായി ഒരുക്കിയിരിക്കുകയാണ്.

ഒളിമ്പിക് വേദിയിലേക്ക് കടക്കുന്ന പ്രധാന റോഡ് പോലീസ് ചെക്ക് പോയിന്‍റുകളാക്കിയിരിക്കുകയാണ്. നഗരവാസികളും ടിക്കറ്റ് വാങ്ങാനെത്തിയവരും ഉണ്ടാക്കിയ തിരക്കില്‍ തകര്‍ന്നു പോയതിനു ശേഷം പുതിയ ചെക്ക് പോയിന്‍റുകളാണ് പൊലീസ് ഉണ്ടാക്കിയിരിക്കുന്നത്. ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനു വേണ്ടി രാത്രി എട്ട് മണിക്ക് മുമ്പായി ബീജിംഗ് എയര്‍ പോര്‍ട്ട് അടച്ചു.

വിനോദസഞ്ചാരികള്‍ കൂട്ടമായി എത്തുന്ന തിയാന്‍‌മെന്‍ സ്ക്വയറിലും ശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശത്ത് പൊലീസ് ലൌഡ് സ്പീക്കര്‍ വഴി സഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. സിംജിയാംഗ് പ്രവിശ്യയില്‍ നിന്നുള്ള തീവ്രവാദികള്‍ ആക്രമണത്തിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കനത്തസുരക്ഷാ സംവിധാനം.

വെബ്ദുനിയ വായിക്കുക