കുഴിനഖം പ്രശ്നക്കാരൻ തന്നെ, മാറാൻ ഇതാ ചില വഴികൾ

നിഹാരിക കെ.എസ്

ചൊവ്വ, 4 ഫെബ്രുവരി 2025 (12:47 IST)
നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിലുണ്ടാകുന്ന നീർവീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. അധികസമയം കൈ കാലുകളിൽ നനവ് ഉണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുന്നവരിൽ ഇത് കണ്ടുവരുന്നു. പ്രമേഹരോഗികൾ, മറ്റ് കാരണങ്ങൾ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലും സാധാരണയായി കുഴിനഖം ഉണ്ടാകാറുണ്ട്. കുഴിനഖം മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ അറിയാം...
 
* ചൂടുള്ള ഉപ്പ് വെള്ളത്തിൽ കാൽ മുക്കി വെയ്ക്കുക 
 
* ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിക്കുക 
 
* വിനാഗിരിയും വെള്ളവും സമം ചേർത്ത് കാൽ അതിലെടുത്ത് വെയ്ക്കുക 
 
* വിനാഗിരി ലായനിയിൽ കാലുകൾ മുക്കി വെയ്ക്കുന്നത് ഉത്തമം 
 
* നഖത്തിലും ചുറ്റും വേപ്പെണ്ണ പുരട്ടി മസാജ് ചെയ്യുക
 
* കുഴിനഖം തടയാൻ ഏറ്റവും മികച്ചതാണ് നാരങ്ങയുടെ നീര്
 
* കുഴിനഖമുള്ള ഭാ​ഗത്ത് നാരങ്ങ നീര് പുരട്ടുക 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍