വിസ്മയം മീട്ടി ബാലഭാസ്കര്‍

PROPRO
ഒമാനിലെ പ്രമുഖ സന്നദ്ധ സേവന സംഘടനയായ സമുദ്ര ഇന്‍റര്‍നാഷണല്‍ ( സായ്) ന്‍റെ രണ്ടാമത് സാംസ്കാരികോത്സവത്തിന്‍റെ ഭാഗമാ‍യി പ്രശസ്ത വയലിന്‍ വിസ്മയമായ ശ്രീ ബാലഭാസ്കറിന്‍റെ നേതൃത്വത്തിലുള്ള സംഗീത സംഗമം ഏപ്രില്‍ 3 വ്യാഴാഴ്ച വൈകിട്ട് ഒമാനിലെ അല്ഫലാജ് ലീ ഗ്രാന്റ് ഹാളില്‍ വച്ചു നടന്നു.

വയലിന്‍ കച്ചേരിക്ക് അകമ്പടിയായി ശ്രീ സുന്ദരരാജന്‍റെ വീണ, മഹേഷ് മണിയുടെ തബലയും മൃദംഗം, മഞ്ജുമ്മാളിന്‍റെ ഘടം, ഡോ: രാജ് കുമാറിന്‍റെ ഫ്ലൂട്ട്, ജോസിയുടെ ഗിത്താര്‍ എന്നിവയുമുണ്ടായിരുന്നു.

ഇതോടൊപ്പം തന്നെ ഹരിയും ചേതനയും ചേര്‍ന്ന് അവതരിപ്പിച്ച കഥക് നൃത്തവും കാണികള്‍ക്ക് ഹരമായി.

മാതുലനാ‍യ ബി ശശികുമാറില്‍ നിന്ന് ബാല്യം മുതലേ വയലിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ച ബാലഭാസ്കര്‍ ഇന്ന് സംഗീതലോകത്ത് പ്രത്യേകിച്ച് ഉപകരണ വാദ്യമായ വയലിനില്‍ അതുല്യ പ്രതിഭയായി മാറിയിരിക്കുകയാണ്. കലാലയ വിദ്യാഭ്യാസകാലത്തു തന്നെ പുറത്തിറക്കിയ സംഗീത ആല്‍ബം 'കണ്‍ഫ്യൂഷന്‍" ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട് ഇപ്പോ പ്രസിദ്ധമായ 'ബിഗ് ഇന്ത്യന്‍ ബാന്‍ഡ് ' ഏറെ കലാ പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംഗീതസംഗമമാണ്.

ബാംഗ്ലൂരിലെ നൂപുര കലാകേന്ദ്രത്തിന്‍റെ ഉടമകളായ ഹരിയും ചേതനയും നൃത്ത രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പ്രതിഭകളാണ്.


വെബ്ദുനിയ വായിക്കുക