മാപ്പ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു

Webdunia
ശനി, 22 ഡിസം‌ബര്‍ 2007 (12:42 IST)
അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡാല്‍ഫിയയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍രായി കഴിഞ്ഞ വര്‍ഷത്തെ വൈസ്‌ പ്രസിഡന്‍റായിരുന്ന രാജന്‍ ടി നായരെയാണ്‌ തെരഞ്ഞെടുത്തത്‌.

പുതിയ ഭാരവാഹികള്‍

പ്രസിഡന്‍റ് : രാജന്‍ ടി നായര്‍
വൈസ്‌ പ്രസിഡന്‍റ് : റോയി ജേക്കബ്‌
ജനറല്‍ സെക്രട്ടറി: ജോര്‍ജ്‌ മാത്യു
സെക്രട്ടറി: ഷാജി ജോസഫ്‌
ട്രഷറര്‍: യോഹന്നാല്‍ ശങ്കരത്തില്‍
അക്കൗണ്ടന്റ്‌: ജോണ്‍സണ്‍ മാത്യു

രാജന്‍ ടി നായര്‍ സൊസൈറ്റി ഓഫ്‌ ഡെലവേര്‍ വാലിയുടെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. മധ്യപ്രദേശിലെ ഭോപാലിലെ ഹെവി ഇലക്‍ട്രിക്കത്സ് മലയാളി അസോസിയേഷന്‍റെ ജോയിന്‍റ് സെക്രട്ടറി ആയിരുന്നു.

മാപ്പിന്‍റെ ജനറല്‍ സെക്രട്ടറിയും ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെമ്പറായിരുന്ന ജോര്‍ജ്‌ മാത്യു ഫിലാഡല്‍ഫിയ സെന്‍റ് ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്സ്‌ ചര്‍ച്ച്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെംബറും മലങ്കര ഓര്‍ത്തഡോക്സ്‌ ഡയോസിസ്‌ കൗണ്‍സില്‍ മെംബറും ആണ്‌.

മാപ്പിന്‍റെ മുന്‍ പ്രസിഡന്‍റ് കൂടിയായ യോഹന്നാന്‍ ശങ്കരത്തില്‍ ഫൊക്കാനാ റീജിയണല്‍ വൈസ്‌ പ്രസിഡന്‍റ്‌, സെന്‍റ് ഗ്രിഗോറിയോസ്‌ ഓര്‍ഡോക്സ്‌ ചര്‍ച്ച്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെംബര്‍ എന്നീ നിലകളിലും ഇപ്പോള്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്യുന്നത്.