ഫൊക്കാന: അംഗസംഖ്യ 50 ആയി

Webdunia
ബുധന്‍, 12 മാര്‍ച്ച് 2008 (16:23 IST)
അമേരിക്കയിലെ പ്രവാസി മലയാളി സംഘടനയായ ഫൊക്കാനയിലെ നിലവിലുള്ള 45 അംഗസംഘടനകള്‍ക്കു പുറമെ അഞ്ച്‌ സംഘടനകള്‍ക്കുകൂടി പുതുതായി അംഗത്വം നല്‍കി.

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കൂടിയ ട്രസ്റ്റി ബോര്‍ഡ്‌ യോഗം തീരുമാനിച്ചതായി ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി കുര്യാക്കോസ്‌ വര്‍ഗീസ്‌ അറിയിച്ചു. ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്‌ അംഗത്വം നല്‍കിയത്‌.

കേരള അസോസിയേഷന്‍ ഓഫ്‌ കണക്ടികട്ട്‌, മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ഫ്ലോറിഡ, കേരളാ അസോസിയേഷന്‍ ഓഫ്‌ ലാസ്‌വെഗസ്‌, സാന്‍ അന്‍റോണിയോ യുണൈറ്റഡ്‌ മലയാളി അസോസിയേഷന്‍ (എസ്‌.യു.എം.എ), കനേഡിയന്‍ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകള്‍ക്കാണ്‌ അംഗത്വം നല്‍കിയത്‌. ഇതോടെ ഫൊക്കാനയിലെ അംഗസംഘടനകളുടെ എണ്ണം 50 ആയി.

യോഗത്തില്‍ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി വൈസ്‌ ചെയര്‍മാന്‍ മാത്യു ചെരുവില്‍, സെക്രട്ടറി കുര്യാക്കോസ്‌ വര്‍ഗീസ്‌, ബോര്‍ഡ്‌ അംഗങ്ങളായ സി.കെ. ജോര്‍ജ്‌, ജസിമോള്‍ കുറിച്ചി, ഫൊക്കാന പ്രസിഡന്റ്‌ ശശിധരന്‍ നായര്‍, ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌, തുടങ്ങിയവര്‍ പങ്കെടുത്തു.