കനേഡിയന്‍ മലയാളി അസ്സോസ്സിയേഷന്‌ പുതിയ സാരഥികള്‍

Webdunia
ടൊറോന്റോ: കനേഡിയന്‍ മലയാളി അസ്സോസ്സിയേഷന്റെ പുതിയ പ്രസിഡന്റായി തോമസ്‌ ജോസഫിനെ തെരഞ്ഞെടുത്തു.

രാജീവ്‌ ഡി പിളളയാണ്‌ വൈസ്‌ പ്രസിഡന്റ്‌. ബേബി സേവ്യര്‍ സെക്രട്ടറിയും ജോസ്‌ മാത്യു എന്റര്‍റ്റൈന്‍മെന്റ്‌ കണ്‍വീനറും ഡോ.വില്‍ഫ്രഡ്‌ മിറാന്‍ഡാ ട്രഷറാറുമായിരിക്കും.

അനിമോള്‍ ജെ മുണ്ടയ്ക്കല്‍ (ജോ. സെക്രട്ടറി), അബ്രാഹം ജോസഫ്‌(ജോ. ട്രഷറാര്‍)സജി വര്‍ഗിസ്‌ (അസി. എന്റര്‍റ്റൈന്‍മെന്റ്‌ കണ്‍വീനര്‍) എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികള്‍. ഇവരെ കൂടാതെ ഒന്‍പത്‌ കമ്മറ്റിയംഗങ്ങളെയും രണ്ട്‌ യൂത്ത്‌ അംഗങ്ങളെയും തെരഞ്ഞെടുത്തു.

കമ്മറ്റിയംഗങ്ങള്‍-ജോണ്‍സണ്‍ സക്കറിയ, ജന്നീഫര്‍, ജോണ്‍ മണലില്‍, മോഹന്‍ദാസ്‌ അരിയത്ത്‌, കൃഷ്ണകുമാര്‍, പ്രസാദ്‌ ഭാസ്ക്കരന്‍, എല്‍സി അലക്സാണ്ടര്‍, അഡ്വ. ജിജി മത്തായി, അഡ്വ.ആനന്ദ്‌ ജോണ്‍സണ്‍

ഓഡിറ്റര്‍മാര്‍: തോമസ്‌.കെഠോമസ്‌, വില്‍സണ്‍
യൂത്ത്‌ മെമ്പര്‍: റ്റോബിന്‍ തോമസ്‌

പ്രസിഡന്റ്‌ ജേക്കബ്‌ വര്‍ഗീസ്‌ മല്ലപ്പളളിയുടെ അധ്യക്ഷതയില്‍ മിസ്സിസ്സാഗാ സ്ക്വയര്‍ വണ്‍ ഓള്‍ഡര്‍ അഡള്‍ട്ട്‌ സെന്ററില്‍ ജ൹വരി 7 ശനിയാഴ്ച നടന്ന വാര്‍ഷികപൊതുയോഗമാണ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. അനിമോള്‍ ജെ മുണ്ടയ്ക്കല്‍ സ്വാഗതവും രാജീവ്‌ ഡി പിളള നന്ദിയും പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകളും റിപ്പോര്‍ട്ടും യോഗം പാസ്സാക്കി.

പുതുതായി കാനഡായിലെത്തുന്നവര്‍ക്ക്‌ നിലനില്‍പിന്‌ ആവശ്യമായ എല്ലാവിധ സഹായവുമെത്തിക്കുന്നതിനാവും മുന്തിയ പരിഗണന കൊടുക്കുകയെന്നും മലയാളികള്‍ക്ക്‌ ഒരു കമ്മ്യൂണിറ്റി സെന്റര്‍ ഉണ്ടാകുകയെന്നതാണ്‌ തന്റെ സ്വപ്നമെന്നും പുതുതായി ചുമതലയേറ്റ പ്രസിഡന്റ്‌ തോമസ്‌ ജോസഫ്‌ പറഞ്ഞു.

കേരളത്തില്‍ കുമ്പനാട്‌ നെല്ലിമല കുറ്റിയില്‍ ചരിവുകാലായില്‍ കുടുംബാംഗമായ തോമസ്‌ ജോസഫ്‌ (പാപ്പച്ചന്‍) 1974 -ലാണ്‌ കാനഡായിലെ ന്യൂഫൗണ്ട്‌ലാന്റില്‍ എത്തിയത്‌. നാട്ടില്‍ കോളേജ്‌ അധ്യാപകനായ അദ്ദേഹം 1997 വരെ കാനഡായിലും ഇംഗ്ലീഷ്‌ അധ്യാപകനായിരുന്നു.

2002 മുതല്‍ ഒന്‍റാരിയോയിലെ മില്‍ട്ടണില്‍ പൊതുപ്രവര്‍ത്തനവും വിശ്രമജീവിതവുമായി കഴിയുന്നു. ഭാര്യ-അന്നമ്മ (റിട്ട. നേഴ്‌സ്‌ ). മക്കള്‍- ജെസ്സേ (സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍), ജന്നീഫര്‍ (എം.ബി.എ)