കടൽ വിഭവങ്ങൾ എന്നും മലയാളികൾക്ക് പ്രിയപെട്ടതാണ്. പ്രത്യേഗിച്ച് കൂന്തൾ. കൂന്തൾ റോസ്റ്റ് കഴിക്കാൻ കൊതി തോന്നുമ്പോൾ റെസ്റ്റൊറെന്റിൽ പൊയി വലിയ വില കൊടുത്ത് കഴിക്കുന്നവരാണ് നമ്മളിൽ പലരും. നമ്മൾ വീട്ടിൽ ഉണ്ടാക്കിയാൽ ശരിയാവില്ല എന്ന് പലേരും പറയാറുണ്ട്. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ നല്ല നാടൻ കൂന്തൾ റോസ്റ്റ് ഉണ്ടാക്കാം
കൂന്തൾ റോസ്റ്റിനായി വേണ്ട ചേരുവകൾ
കൂന്തല്‍- അര കിലോ ( കഴുകി വൃത്തിയാക്കി ചെറിയ കഷണം ആക്കി മുറിച്ചത് )
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
വലിയ ഉള്ളീ - വലിയത് നാലെണ്ണം അരിഞ്ഞത്
മല്ലി പൊടി - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച ശേഷം വലിയ ഉള്ളി എണ്ണയിലിട്ട് നന്നായി മൂപ്പിക്കുക. ശേഷം അരിഞ്ഞ് വച്ച തക്കാളി ചേർക്കണം, തക്കാളിയുടെ പച്ച മണം മാറി ഉടഞ്ഞു തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിനു ശേഷം അല്പം നേരം കുടി ഇവയെല്ലാം മൂപ്പിക്കുക.
അടുത്തതായി മസാലകളാണ് ചേർക്കേണ്ടത്. മഞൾ പൊടി , മല്ലിപ്പൊടി, മുളക് പൊടി, ഇറച്ചി മസാല, എന്നിവ ചേർത്ത് ഇളക്കിയ ശേഷം കൂന്തൾ പാനിലേക്ക് ഇട്ട് മസാലയുമായി നന്നായി മിക്സ് ചെയ്യുക. ഇനി അല്പം വെള്ളം ഒഴിച്ച് പാൻ മൂടി വച്ച് വേവിക്കുക. അവസാനം തീയിൽ നിന്നും മാറ്റുന്നതിനു മുൻപായി തന്നെ കുരുമുളക് പൊടിയും കറിവേപ്പിലയും ചേർത്തിളക്കുക. ഇതോടെ നല്ല നാടൻ കൂന്തൾ റോസ് തയ്യാറാവും.