കിക്ക്സിന്റെ ഫൈവ് സീറ്റർ മോഡലാവും ഇന്ത്യയിലെത്തുക.
എന്നാൽ ഇന്ത്യൻ വിപണിയിലെ വഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 9.40 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാകും വാഹനത്തിന്റെ വില എന്നാണ് കണക്കാക്കപ്പെടുന്നത്.
1.5 ലി ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. കിക്ക്സ് വിപണിയിൽ ഹ്യൂണ്ടായി ക്രെറ്റക്ക് കടുത്ത മത്സരം സൃഷ്ടിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.