കോഴി 1/2 കിലോ മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍ വിനാഗിരി 1 ടീസ്പൂണ്‍ മുളകുപൊടി 1 ടീസ്പൂണ്‍ ഉപ്പ് പാകത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് സവാള മൂന്ന് ഇഞ്ചി ചതച്ചത് 2 കഷ്ണം വെളുത്തുള്ളി ചതച്ചത് 1 കുടം മല്ലിപ്പൊടി 2 ടീസ്പൂണ്‍ മുളകുപൊടി 1 ടീസ്പൂണ്‍ മസാലപ്പൊടി 1/2 ടീസ്പൂണ്‍ കുരുമുളകുപൊടി 1/4 ടീസ്പൂണ്‍ തക്കാളി രണ്ട് തേങ്ങാപ്പാല്‍ 1/4 കപ്പ് സവാള ഒന്ന് സ്പ്രിംഗ് ഒണിയന്‍ ഒന്ന്
പാകം ചെയ്യേണ്ട വിധം:
മഞ്ഞള്‍പ്പൊടിയും വിനാഗിരിയും ഉപ്പും മുളകുപൊടിയും യോജിപ്പിച്ച് കോഴിക്കഷ്ണങ്ങളില്‍ പുരട്ടിവയ്ക്കുക. അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ചശേഷം വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ചീനച്ചട്ടിയിലിട്ട് വഴറ്റുക. ഇത് ചുവക്കുമ്പോള്‍ മല്ലിപ്പൊടി, മുളകുപൊടി, മസാലപ്പൊടി എന്നിവ ചേര്‍ത്തിളക്കി ചെറുതീയില്‍ വയ്ക്കുക. മസാലമണം വരുമ്പോള്‍ വറുത്ത് കോഴിക്കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. മയം വരുമ്പോള്‍ കുറുകിയ തേങ്ങാപ്പാല്‍ ഒഴിച്ച് ഉപ്പുക്രമീകരിച്ച് അഞ്ചു മിനിറ്റ് ചെറുതീയില്‍ വയ്ക്കുക. അരപ്പു കഷ്ണത്തില്‍ പൊതിഞ്ഞിരിക്കുന്ന അവസ്ഥയില്‍ വാങ്ങുക.