മരുഭൂമികളിലെ ശീതകാല ക്യാമ്പുകള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം

Webdunia
വ്യാഴം, 10 ഏപ്രില്‍ 2014 (10:02 IST)
PRO
മരുഭൂമികളില്‍ സ്ഥാപിച്ച താത്കാലിക ശീതകാല ക്യാമ്പുകള്‍ പൊളിച്ചുമാറ്റാന്‍ മുനിസിപ്പാലിറ്റിയുടെ നിര്‍ദേശം. ഏപ്രില്‍ 30-ന് മുമ്പ് ക്യാമ്പുകള്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റി മാധ്യമങ്ങളില്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുനിസിപ്പാലിറ്റി അനുവദിച്ച ആറുമാസ കാലയളവ് ഏപ്രില്‍ മാസത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റിയുടെ നിര്‍ദേശം. നിര്‍ദേശം പാലിക്കാത്തവരുടെ ക്യാമ്പുകള്‍ ഉദ്യോഗസ്ഥര്‍ എത്തി പൊളിച്ചുമാറ്റുമെന്നും ഇതിനുള്ള ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

മരുഭൂമികളില്‍ സന്ദര്‍ശകര്‍ക്കായി ഡെസേര്‍ട്ട് ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് മുനിസിപ്പാലിറ്റി അനുമതി വിതരണം ചെയ്തു തുടങ്ങിയത്. ക്യാമ്പുകള്‍ക്കായി മുനിസിപ്പാലിറ്റിയുടെ ഭൂമി താത്കാലികമായി അനുവദിച്ചുകൊണ്ടുള്ള അനുമതിയാണിത്.