പ്രവാസികള്‍ എഴുതുന്നു, ഞങ്ങളും ഓണം ആഘോഷിച്ചു...

വ്യാഴം, 15 സെപ്‌റ്റംബര്‍ 2011 (15:39 IST)
PRO
കേരളം വിട്ടാലും ഓണം മറക്കുന്നവരല്ല മലയാളികള്‍. അതിനുതെളിവാണ് മലയാളം വെബ്‌ദുനിയ അവതരിപ്പിച്ച ‘പ്രവാസി ഓണം’ എന്ന ആശയത്തിന് ലഭിച്ച മികച്ച പ്രതികരണം. ‘പ്രവാസി ഓണം’ സംബന്ധിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലധികം കുറിപ്പുകളും ചിത്രങ്ങളുമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അവയില്‍ നിന്നും തെരഞ്ഞെടുത്തവ അവതരിപ്പിക്കുന്നു...

അടുത്ത പേജില്‍ - ഈജിപ്തില്‍ ഞങ്ങള്‍ അടിച്ചുപൊളിച്ച ഓണം

PRO
ഗൃഹാതുരതയുമായി ഒരു ഓണം കൂടി. ഞങ്ങള്‍ പ്രവാസികള്‍ക്ക് ജാതിമതഭേദമന്യേ ഓരോ ഓണവും ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഒത്തുചേരലുകളുടെ, കൂട്ടായ്മയുടെ, സന്തോഷത്തിന്റെ ആമോദത്തോടെയുള്ള ഓണം.

ഇത്തവണയും ഞങ്ങള്‍ ഗംഭീരമായി ഓണം ആഘോഷിച്ചു. മലയാളികള്‍ കൂടുതലൊന്നും ഇല്ലാത്ത ഈ ഈജിപ്തില്‍ പരിമിതികളില്‍ നിന്നുകൊണ്ടുള്ള ഗംഭീരമായ ഓണം. ഇവിടുത്തെ ഒരു പ്രധാന പ്രത്യേകത വാഴ ധാരാളമായി ഉണ്ട് എന്നതാണ്. അതിനാല്‍ തന്നെ മറ്റ് വിദേശ രാജ്യങ്ങളില്‍ വാഴയില നാട്ടില്‍ നിന്നും വരുത്തുമ്പോള്‍ ഇവിടെ അതിനു യാതൊരു ബുദ്ധിമുട്ടുമില്ല.

മുരിങ്ങക്കായും പച്ചക്കായും മത്തങ്ങയുമൊക്കെ നാട്ടില്‍ നിന്നും വരുത്തിച്ചു. ബാക്കിയുള്ള ഒരുവിധം എല്ലാ പച്ചക്കറികളും ഇന്ത്യന്‍ കാലാവസ്ഥയോടു സമാനതകളുള്ള ഇവിടെ സുലഭമാണ്. കൂട്ടത്തില്‍ മുതിര്‍ന്ന ആളും പാചക വിദഗ്ധനുമായ ഷിബുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു സദ്യയുടെ മുന്നൊരുക്കങ്ങള്‍. കൂടെ എല്ലാ സഹായത്തിനുമായി ഈയുള്ളവനും. പിന്നെ ഫൈസല്‍, മുജീബ്, അയൂബ് തുടങ്ങിയവരും.

പാചകത്തിനിടെ പ്രഷര്‍കുക്കറിലെ പരിപ്പ് ചീറ്റിത്തെറിച്ച് ഒന്നിനുപിറകെ ഒന്നായി അഞ്ചുപേരും അടുക്കളയില്‍ വഴുതിവീണ്, ‘ഓണവീഴ്ച’ എന്ന മഹാസംഭവവും ഉണ്ടായി. വീണതിന് ശേഷം ചിരിയുടെ പൂരമായിരുന്നു അവിടെ.

ഇലയും വെള്ളവും ഉള്‍പ്പടെ 23 ഐറ്റം ഉണ്ടായിരുന്നു സദ്യക്ക്. ജുമുആക്ക് ശേഷമായിരുന്നു സദ്യ വിളമ്പിയത്. ഞങ്ങളുടെ റീജണല്‍ ഡയറക്ടര്‍ ആയ ഇസുദ്ധീന്‍ സാര്‍ ആയിരുന്നു മുഖ്യാതിഥി. അദ്ദേഹം എത്തിയതോടെ ഈജിപ്റ്റിലെ ഞങ്ങളുടെ ഓണസദ്യ ആരംഭിച്ചു.

സദ്യയും രണ്ടുതരം പായസവും കഴിച്ച് ഓണ വെടികത്തിക്കലും കഴിഞ്ഞു എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു. അതിനു ശേഷം ഒരു ഓണമയക്കമായിരുന്നു, സദ്യ ഉണ്ടാക്കിയതിന്റെ ക്ഷീണത്തിലുള്ള ഒരു മയക്കം.

അങ്ങനെ ഓര്‍മകളില്‍ എന്നും മായാതെ നില്‍ക്കുന്ന ഒരു ഓണം കൂടി കടന്നു പോയി. ഈജിപ്ഷ്യനും ഫിലിപ്പീനിയും മലയാളിയും പങ്കെടുത്ത ഒരു ഓണം. ഇത്രയൊക്കെയല്ലേ ഞങ്ങള്‍ പ്രവാസികള്‍ക്ക് കഴിയൂ...

അടുത്ത പേജില്‍ - കൂടുതല്‍ ചിത്രങ്ങള്‍

PRO



അടുത്ത പേജില്‍ - കൂടുതല്‍ ചിത്രങ്ങള്‍

PRO



അടുത്ത പേജില്‍ - കൂടുതല്‍ ചിത്രങ്ങള്‍

PRO


അടുത്ത പേജില്‍ - കൂടുതല്‍ ചിത്രങ്ങള്‍

PRO

വെബ്ദുനിയ വായിക്കുക