അറബ് രാജ്യങ്ങളിലെ നിതാഖത്ത് നിയമം മൂലം തൊഴില്‍ നഷ്ടമായി മടങ്ങിവരേണ്ടിവരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് രേഖകള്‍ നിയമാനുസൃതമാക്കുകയോ അല്ലെങ്കില്‍ രാജ്യത്ത് നിന്നും പുറത്തു കടക്കുകയോ ചെയ്യുന്നതിന് അനുവദിച്ച സമയം നവംബര്‍ മുന്നിന് അവസാനിക്കും.
ഇളവുകാലം ദീര്‍ഘിപ്പിച്ച് നല്‍കില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് മടങ്ങിവരുന്നവരുടെ യാത്രചെലവ് വഹിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്.