തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു

വെള്ളി, 10 ഓഗസ്റ്റ് 2012 (09:28 IST)
PRO
PRO
ഫിലിപ്പീന്‍സില്‍ 14 മാസമായി തീവ്രവാദികളുടെ വീട്ടുതടങ്കലിലായിരുന്ന മലയാളിയെ മോചിപ്പിച്ചു. കൊയിലാണ്ടി മൂടാടി കൊളാറവീട്ടില്‍ ബിജു(36)വിനെയാണ്‌ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മോചിപ്പിച്ചത്‌.

കുവൈത്ത്‌ ആസ്ഥാനമായ സ്വകാര്യ കമ്പനിയില്‍ മാനേജരായിരുന്ന ബിജുവിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. അല്‍ഖായിദ ബന്ധമുള്ള അബുസയ്യാഫ്‌ തീവ്രവാദികളാണ്‌ ബിജുവിനെ തട്ടിക്കൊണ്ടുപോയത്‌.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 22നാണു ബിജു തീവ്രവാദികളുടെ പിടിയിലാകുന്നത്. ബിജുവിന്റെ ഭാര്യ അലീന ലാദിയാമുദ്ദീന്‍ ഫിലിപ്പിന്‍സ് സ്വദേശിനിയാണ്. അവധിക്ക് ഫിലിപ്പിന്‍സില്‍ ഭാര്യവീട്ടില്‍ പോയപ്പോഴാണ് സംഭവം നടന്നത്.

വെബ്ദുനിയ വായിക്കുക