പുതിയ ഓഫീസ് ബോയ് ആയിരുന്നു മുന്ന. അതിനാല്‍ എല്ലാവരെയും തൃപ്തിപ്പെടുത്താനായിരുന്നു അവന്‍റെ ശ്രമം. ഓഫീസിലുള്ളവര്‍ക്ക് കാപ്പി വാങ്ങി വരിക എന്നതായിരുന്നു അവന് ആദ്യം കിട്ടിയ ജോലി. ഫ്ലാസ്കുമെടുത്ത് കാപ്പിക്കടയിലേയ്ക്ക് ഇറങ്ങാനൊരുങ്ങിയ മുന്ന തന്‍റെ സഹപ്രവര്‍ത്തകനോട് ഫ്ലാസ്കില്‍ ആറു കപ്പ് കാപ്പി കൊള്ളുമൊ എന്ന് ചോദിച്ചു. തീര്‍ച്ചയായും എന്ന് അയാള്‍ മറുപടി പറഞ്ഞു. ഉഗ്രന്‍ എന്ന് പറഞ്ഞ് കാപ്പിക്കടയിലെത്തിയ മുന്ന ഫ്ലാസ്ക് നീട്ടിക്കൊണ്ട് പറഞ്ഞു, “രണ്ട് കപ്പ് കട്ടന്‍ കാപ്പി, രണ്ട് കപ്പ് പാല്‍ കാപ്പി, രണ്ട് കപ്പ് ഡികഫീനേറ്റഡ് കാപ്പി!”