നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണ് ആ പേരുകള്‍. രണ്ടു മുതല്‍ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.
നവരാത്രി വ്രതമെടുക്കുന്നതും ആചാരത്തിന്റെ ഒരു ഭാഗമാണ്. പാല്‍, ആട്ട, പച്ചക്കറികള്‍, തൈര്, ചെറിയ ഫ്രൂട്‌സ് എന്നിവ മാത്രം കഴിച്ചുകൊണ്ട് ആരോഗ്യം നിലനിര്‍ത്തുകയും വ്രതം പുണ്യമാക്കുകയും ചെയ്യുന്നവരാണ് നവരാത്രി വ്രതം എടുക്കുന്നത്. വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് സാധാരണ കഴിക്കുക.