നിറവയറുമായി പൊതുവേദിയിൽ നൃത്തം ചെയ്ത് അമ്പിളിദേവി, ദൈവാനുഗ്രഹമെന്ന് ആദിത്യൻ; വീഡിയോ
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (18:53 IST)
നിറവയറുമായി പൊതുവേദിയിൽ നൃത്തം ചെയ്ത് നടി അമ്പിളി ദേവി. ഗർഭിണി ആയതിനു ശേഷം ഇതാദ്യമായാണ് താരം നൃത്തം ചെയ്യുന്നത്. നൃത്തോദയ ഡാന്‍സ് സ്‌കൂളിലെ ഓണാഘോഷത്തിനിടയിലാണ് മറ്റ് കുട്ടികൾക്കൊപ്പം അമ്പിളി നൃത്തം ചെയ്തത്.
അമ്പിളിയുടെ ഭർത്താവും നടനുമായ ആദിത്യന്റെ നിർബന്ധപ്രകാരമായിരുന്നു താരം ചുവട് വെച്ചത്. ഇതിന്റെ വീഡിയോ ആദിത്യൻ തന്നെ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.