കേരളത്തിലെ നവരാത്രികാലം ഗുജറാത്തുകാര്‍ക്ക് ശ്രീകൃഷ്ണലീലയാണ്. ഗുജറാത്തിലെ വന്‍ സാമൂഹിക കൂടിച്ചേരലാണ് ഈ നാളുകളില്‍ നടക്കുന്നത്.
ശ്രീകൃഷ്ണ ഗീതങ്ങള്‍ പാടി ഒത്തുകൂടുന്ന ഭക്തര്‍ ദാണ്ഡയാരസ്, ദര്‍ഭ തുടങ്ങിയ നൃത്തരൂപങ്ങല് അവതരിപ്പിക്കും. പ്രകൃതിദുരന്തങ്ങളില്‍ നിന്നും ഭൂമിയെ രക്ഷിച്ച ശ്രീകൃഷ്ണനെ പാടിപൂകഴ്ത്തുന്നതാണ് ഈ ദിവസങ്ങളുടെ പ്രത്യേകത.
എന്നാല്‍ ബംഗാളിലും തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും ഗോവയിലും കേരളത്തിലും ഈ കാലഘട്ടം ദേവീ പൂജയ്ക്കുള്ളതാണ്. ദുര്‍ഗാദേവിയുമായി ബന്ധപ്പെട്ടതാണ് ഈ ആഘോഷങ്ങളുടെ ഐതീഹ്യം.
മരണം ഒരു സ്ത്രീയുടെ കൈയ്യാല്‍ മാത്രം ആവണമെന്ന് വരം നേടിയ മഹിഷാസുരനെ വധിച്ച ദേവിയുടെ വിജയാഘോഷമാണ് നവരാത്രിയുടെ ഐതീഹ്യം. ദേവീപൂജപോലും ഇന്ത്യയുടെ പലഭാഗത്തും പലരീതിയിലാണ് നടക്കുന്നത്.
ബംഗാളില്‍ കൂറ്റന്‍ ദേവി വിഗ്രഹങ്ങള്‍ ഒരുക്കി ഒമ്പത് ദിനരാത്രങ്ങളില്‍ പൂജിക്കുന്നു. വിജയദശമി നാളില്‍ ഘോഷയാത്രയായി ദേവീ രൂപങ്ങള്‍ ജലത്തില്‍ ഒരുക്കുന്നു.
കര്‍ണ്ണാടകത്തില്‍ ചാമൂണ്ഡി ദേവിയെയാണ് ദസ്റ നാളില്‍ ആഘോഷിക്കുന്നത്. തെക്കന്‍ കര്‍ണാടകത്തിലും കേരളത്തിലും കൊല്ലൂര്‍ മൂംകാംബികയുടെ പൂജ പ്രസിദ്ധമാണ്.