സോണിയ ഗാന്ധിയെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശനി, 28 ഒക്‌ടോബര്‍ 2017 (11:56 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സോണിയയെ അടിയന്തരമായി  ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ എത്തിച്ചത്.
 
സോണിയ നിരീക്ഷണത്തിലാണെന്ന് ഡോ.ഡി.എസ് റാണ അറിയിച്ചു. നേരത്തെതന്നെ പല ആരോഗ്യ പ്രശ്‌നങ്ങളുമുള്ളതിനാല്‍ അവര്‍ ചികിത്സയിലായിരുന്നു.ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരിപാടികളിൽ നിന്നും പല സമയവും സോണിയ വിട്ടുനിന്നിരുന്നു. 
 
ആരോഗ്യ പ്രശനങ്ങൾ നിലനിൽക്കുന്നതിനാൽ കൂറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് അവര്‍ മകന്‍ രാഹുലിന് കോണ്‍ഗ്രസ് അധ്യക്ഷ പദവി കൈമാറുകയാണെന്ന് അറിയിച്ചത്. സോണിയ ഗാന്ധി ആശുപത്രിയിലായ വിവരം രാഹുല്‍ തന്റെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. വയറുവേദനയ്ക്ക് ചികിത്സ തേടിയ സോണിയയുടെ ആരോഗ്യം ഇപ്പോള്‍ തൃപ്തികരമാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. 

വെബ്ദുനിയ വായിക്കുക