പൊലീസുകാരനെതിരെ തെറ്റായ ആരോപണം ഉന്നയിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനകേസില്‍ പ്രതികളെ പിടികൂടണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പൊലീസുകാരന്‍ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞിരുന്നു.
എന്നാല്‍ ഈ ആരോപണം തികച്ചും തെറ്റാണെന്ന് തെളിഞ്ഞു. സംഭവമായി ബന്ധപ്പെട്ട് യുവതിയെ വഞ്ചനാക്കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു ദിവസം മുന്‍പാണ് കൂട്ടബലാത്സംഗത്തിനിരയായ യുവതി പൊലീസുകാരനെതിരെ പരാതിയുമായി വന്നത്.
അതിന് തെളിവായി പൊലിസുകാരനുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ സിഡിയും കൊണ്ട് വന്നിരുന്നു. എന്നാല്‍ ആ സിഡിയില്‍ ഉള്ളത് യുവതിയുടെ സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണമാണെന്ന് പൊലീസ് പറഞ്ഞു.