കർഷകസമരം കടുക്കുന്നതിനിടെ ഗുരുദ്വാരയിലെത്തി വണങ്ങി മോദിയുടെ അപ്രതീക്ഷിത നിക്കം, വീഡിയോ

ഞായര്‍, 20 ഡിസം‌ബര്‍ 2020 (10:59 IST)
ഡൽഹി: നിലപാടിൽനിന്നും പിന്നോട്ടുപോകാതെ കർഷകർ സമരം കടുപ്പിയ്ക്കുന്നതിനിടെ മുന്നറിയിപ്പുകളില്ലാതെ രഖബ് ഗഞ്ച് സാഹിബ് ഗുരുദ്വാര സന്ദർശിച്ച് വണങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ സുരക്ഷ സന്നാഹങ്ങൾ ഇല്ലാതെയും പൊതുജനങ്ങളുടെ പ്രവേശനം തടയാതെയുമായിരുന്നു അപ്രതീക്ഷിതമായി പ്രധാനമന്ത്രി ഗുരുദ്വാര സന്ദർശിച്ചത്. ഗുരു തേഖ് ബഹദൂറിന് ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.

This morning, I prayed at the historic Gurudwara Rakab Ganj Sahib, where the pious body of Sri Guru Teg Bahadur Ji was cremated. I felt extremely blessed. I, like millions around the world, am deeply inspired by the kindnesses of Sri Guru Teg Bahadur Ji. pic.twitter.com/ECveWV9JjR

— Narendra Modi (@narendramodi) December 20, 2020
 
ശനിയാഴ്ചയായിരുന്നു ഗുരു തേഖ് ബഹദൂറിന്റെ ചരമ വാർഷികം. ഒൻപതാം സിഖ് ഗുരുവായ ഗുരു തേഖ് ബഹദൂറിന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരിയ്ക്കുന്നത് രഖബ് ഗഞ്ചിലെ ഗുരുദ്വാരയിലാണ്. ഗുരുദ്വാര സന്ദർശനത്തിന്റെ ചിത്രങ്ങൾ നരേന്ദ്രമോദി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. കർഷക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന പഞ്ചാബിൽനിന്നുമുള്ള കർഷകരെ അനുനയിപ്പിയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഗുരുദ്വാര സന്ദർശനം എന്നാണ് വിലയിരുത്തൽ. 

#WATCH | PM Narendra Modi offers prayers at Gurudwara Rakab Ganj Sahib in Delhi. (Source - DD) pic.twitter.com/Ap9MchtdYP

— ANI (@ANI) December 20, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍