എന്നാൽ ബിജെപി ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ നിഷേധിച്ചു. കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനാണ് മുട്ട കൊടുക്കുന്നത്. മുട്ട വേണ്ട എന്നുള്ള കുട്ടികൾക്ക‌് പഴവും, പാലും തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. മുട്ട കഴിക്കണമെന്നത് ഒരു കുട്ടിയേയും നിർബന്ധിക്കുന്നില്ലെന്നും സർക്കാർ അറിയിച്ചു. ഒപ്പം ഇക്കാര്യങ്ങൾ രക്ഷകർത്താക്കളോട‌് നേരത്തേ വിശദീകരിച്ചിട്ടുള്ളതാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.