കണക്ക് പഠിപ്പിച്ച് എഞ്ചിനീയറാക്കാന്‍ ശ്രമിച്ച പിതാവിന് മകന്റെ കൈകൊണ്ട് ദാരുണാന്ത്യം. പൊലീസ് കോണ്‍സ്റ്റബിളായ മോത്തിലാല്‍ പാലാണ് മകന് പ്രിന്‍സിന്റെ വെടിയേറ്റ് മരിച്ചത്. ഉത്തര്‍പ്രദേശിലാണ് നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.
മകനെ പഠിപ്പിച്ച് ഒരു എഞ്ചിനീയറാക്കണമെന്നായിരുന്നു മോത്തിലാലിന്റെ ആഗ്രഹം. എന്നാല്‍ പ്രിന്‍സിന് കണക്കിനോട് തീരെ താല്പര്യമില്ലായിരുന്നു. കണക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറവാണെന്നറിഞ്ഞ പ്രിന്‍സിനെ പിതാവ് തല്ലുകയും ശാസിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാന്‍ പ്രിന്‍സ് പിതാവായ മോത്തിലാലിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് അലഹബാദ് പൊലീസ് കേസെടുത്തു.