കത്രീനയെ പ്രണയിച്ച യുവാവ് ജീവനൊടുക്കി
ഐ ലവ് കത്രീന എന്ന് കുറിപ്പെഴുതി വച്ച ശേഷം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഇന്‍ഡോറിലെ വിന്ധ്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലെ വിദ്യാര്‍ത്ഥി രാഹുല്‍ കുമാര്‍ സിംഗ് (22) ആണ് ആത്മഹത്യ ചെയ്തത്.
വാതില്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് സഹപാഠികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇയാളുടെ മുറിയുടെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് രാഹുലിനെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാഹുലിന്റെ ആത്മഹത്യ കുറിപ്പില്‍ ഐ ലവ് യു കത്രിന എന്നും സുഹൃത്തുക്കള്‍ക്കും ക്ളാസ്മേറ്റ്സിനും സന്തുഷ്ട ജീവിതം നയിക്കാനിട വരട്ടെയെന്നും പറയുന്നു.രാഹുല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി അകല്‍ച്ച കാണിച്ചിരുന്നതായിയാണ് സഹപാഠികള്‍ പറയുന്നത്. രാഹുല്‍ ബീഹാറിലെ ബങ്ക സ്വദേശിയാണ്