സമീപപ്രദേശത്ത് നടന്ന ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യുന്നതിനു വേണ്ടിയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, വ്യാഴാഴ്ച രാത്രി ഇയാളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് വീട്ടുകാരെ അറിയിച്ചു.
അതേസമയം, യുവാവ് ആത്മഹത്യ ചെയ്തതല്ലെന്നും പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതാണെന്നും വീട്ടുകാര്‍ ആരോപിച്ചു. മൃതദേഹത്തിന് മറ്റൊരു പേരു നല്കി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത് കസ്റ്റഡിമരണം മറച്ചു വെയ്ക്കാനാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.