ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവാവിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു
അയോധ്യയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവാവിന്‍റെ കണ്ണുകള്‍ ഒരു സംഘം മയക്കു മരുന്ന് നല്‍കിയതിനു ശേഷം ചൂഴ്ന്നെടുത്തു. ജാര്‍ഖണ്ഡില്‍ നിന്ന് അയോധ്യയിലെ ക്ഷേത്രദര്‍ശനത്തിനെത്തിയ കൃഷ്ണരാജ് എന്ന ആളാണ് ആക്രമണത്തിനിരയായത്.
ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ കൃഷ്ണരാജ് സഞ്ചിരിച്ചിരുന്ന വാഹനം ചിലര്‍ കൈകാണിച്ച് നിറുത്തി . ഇതിന് ശേഷം വാഹനത്തില്‍ കൃഷ്ണരാജിനൊപ്പം യാത്ര ചെയ്ത ഇവര്‍ കൃഷ്ണരാജിനെ മയക്കുമരുന്നു നല്‍കിയ മയക്കിയ ശേഷം കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയായിരുന്നു.
ഇവര്‍ കാറിനുള്ളില്‍ കയറിയതിന് ശേഷം നടന്നതൊന്നും തന്നെ കൃഷ്ണരാജിന് ഓര്‍മ്മയില്ല. കൃഷ്ണരാജിനെ പിന്നീട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.