മുന്നറിയിപ്പ് നൽകേണ്ടത് തന്റെ ഉത്തരവാദിത്തം: കേരളവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

Webdunia
തിങ്കള്‍, 14 ഫെബ്രുവരി 2022 (13:56 IST)
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരെഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് യോഗി പറഞ്ഞു.
 
തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാനായില്ലെങ്കില്‍ യുപി കേരളവും ബംഗാളും കശ്മീരും ആയി മാറാന്‍ അധിക സമയം എടുക്കില്ലെന്നും തെറ്റ് പറ്റാതെ സൂക്ഷിക്കണമെന്നുമായിരുന്നു യോഗിയുടെ പരാമർശം. ഇതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ വാദത്തെ ന്യായീകരിച്ച് യോഗി രംഗത്തെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article