ഒടുവില്‍ യോഗിയും പെട്ടു; യുവതിയുടെ നഗ്നചിത്രം യുപി മുഖ്യമന്ത്രി പ്രചരിപ്പിച്ചു - പരാതി കോടതിയില്‍
ബുധന്‍, 21 ജൂണ്‍ 2017 (12:35 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ നഗ്നചിത്രങ്ങള്‍ യോഗി പുറത്തുവിട്ടുവെന്നാണ് അസമിലെ ബിശ്വനാഥ് ജില്ലയിലെ ലക്ഷ്മി ഒറാങ് എന്ന ആദിവാസി യുവതിയുടെ ആരോപണം.
സോഷ്യല്‍ മീഡിയയിലൂടെ ജൂണ്‍ 13ന് നഗ്ന തന്റെ ചിത്രം പുറത്തു വിട്ടുവെന്നാണ് യുവതി വ്യക്തമാക്കിയിരിക്കുന്നത്.
അസം ആദിവാസി സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ബെല്‍ട്ടോളയില്‍ 2007നവംബറില്‍ നടത്തിയ പ്രക്ഷോഭത്തിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് യോഗി പുറത്തു വിട്ടത്. വസ്തുതകള്‍ അറിയാതെയാണ് അദ്ദേഹം ഇത് ഷെയർ ചെയ്തതെന്നും യുവതി ആരോപിക്കുന്നു.
സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ് യുവതി ഹര്‍ജി നല്‍കിയിരിക്കുന്നത്. യോഗിയെ കൂടാതെ അസമില്‍ നിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശര്‍മയുടെ പേരും യുവതിയുടെ പരാതിയിലുണ്ട്.