എഎപിയില്‍ കൂട്ടരാജി; യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും രാജിവെച്ചു

ബുധന്‍, 4 മാര്‍ച്ച് 2015 (14:21 IST)
അരവിന്ദ് കേജരിവാള്‍ കണ്‍വീനര്‍ സ്ഥാനം രാജിവച്ചതിന്റെ പിന്നാലെ പാര്‍ട്ടി സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പാര്‍ട്ടി രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവച്ചു. ഇവരുടെ രാജികത്ത് ദേശീയ നിര്‍വാഹകസമിതിക്ക് കൈമാറി.
 
ഇന്ന് നടക്കുന്ന  നിര്‍വാഹക സമിതി യോഗത്തില്‍ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണെയും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ന് ചേരുന്ന   യോഗം  പാര്‍ട്ടിയിലെ നിലവിലെ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുക.

നേരത്തെ എ.എ.പി ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവെക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്തി അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതിയെ അറിയിച്ചിരുന്നു. ഡല്‍ഹി ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് രാജിയെന്നാണ് കേജ്‌രിവാള്‍ ദേശീയ എക്‌സ്‌ക്യൂട്ടിവിന് നല്‍കിയ കത്തില്‍ കേജരിവാള്‍ പറഞ്ഞത്.  

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍