മറ്റു മതസ്‌ഥരെ ഹിന്ദു മതത്തിലേക്ക് ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് യോഗാ ദിനാചരണം നടത്തുന്നതെന്ന് മിസോറാം ഭക്ഷ്യമന്ത്രി ജോണ്‍ റോത്‌ലുആന്‍ഗലീന. ഹിന്ദുമതത്തിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാനുള്ള ആര്‍എസ്‌എസിന്റെ നിഗൂഢ തന്ത്രമാണ് യോഗാദിന ആചരണമെന്നും മന്ത്രി പറഞ്ഞു.
യോഗ എന്നാല്‍ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനമാണെന്ന് കരുതാന്‍ കഴിയില്ല, ഹിന്ദു ദൈവങ്ങളെ ഒരു പ്രത്യേക രീതിയില്‍ ആരാധിക്കുന്ന രീതിയാണ് യോഗ. നിഗൂഢ ലക്ഷ്യത്തോടെയാണ് ആര്‍എസ്‌എസ് യോഗയെ ഉപയോഗിക്കുന്നത്. മന്ത്രി ആരോപിച്ചു.
അതേസമയം യോഗയ്ക്കെതിരെ മന്ത്രി നടത്തിയ പരാമര്‍ശം വിവാദമായിക്കഴിഞ്ഞു. പ്രതികരണവുമായി നിരവധി പേര രംഗത്ത് വന്നിട്ടുണ്ട്. അതേസമയം മന്ത്രിയുടെ വിവാദ പരാമര്‍ശം പുറത്തുവന്നതോടെ യോഗയ്‌ക്കെതിരെ പ്രചരണങ്ങളുമായി മിസോറാമിലെ ക്രൈസ്‌തവ വൈദികരും രംഗത്തെത്തി. അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ സംസ്‌ഥാനത്തെ ക്രൈസ്‌തവര്‍ യോഗ ആചരിക്കരുതെന്നാണ് വൈദികരുടെ ആഹ്വാനം.