1993ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതി യാക്കൂബ് മേമൻ വധശിക്ഷ നടപ്പിലാക്കുന്നത് മുസ്‍ലിം ആയതുകൊണ്ടാണെന്ന് ഓൾ ഇന്ത്യ മജ്‍ലിസ് ഇത്തിഹാദുൽ മുസ്‍ലിമിൻ (എഐഎംഐഎം) നേതാവ് അസാദുദ്ദീൻ ഒവൈസി. വധശിക്ഷ നടപ്പാക്കുകയാണെങ്കിൽ അതൊരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാവരുത്. ആർക്കൊക്കെയാണോ വധശിക്ഷ വിധിക്കുന്നത് അവരുടെയെല്ലാം വധശിക്ഷ നടപ്പാക്കണം. അല്ലാതെ മതത്തെ ഉന്നം വച്ചായിക്കരുതെന്നും അങ്ങനെയെങ്കിൽ അതും ഭീകരവാദമാണെന്നും ഒവൈസി പറഞ്ഞു.
രാജീവ് ഗാന്ധിയുടെയും ബിയാന്ത് സിങ്ങിന്റെയും കൊലപാതകർക്ക് തമിഴ്നാടിലെയും പഞ്ചാബിലെയും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ട്. രാജീവ് ഗാന്ധി കൊലക്കേസിലെ പ്രതികളായ ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ നടപ്പിലാക്കുന്നതു തടയാൻ തമിഴ്നാട്ടിലെ രണ്ടു പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ ഇടപെടലുണ്ട്. അവസാനം ഇവരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുമെന്നും അസാദുദ്ദീൻ അഭിപ്രായപ്പെട്ടു.
മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമൻ വധശിക്ഷ നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ച നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. രാഷ്ട്രപതി തള്ളിയ ദയാഹർജിയുമായി ഒരാൾക്ക് വീണ്ടും സംസ്ഥാന ഗവർണറെ സമീപിക്കാന്‍ കഴിയുമെന്നും. ഇന്ത്യൻ നിയമമനുസരിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാളുടെ ദയാഹർജി പരിഗണിക്കാനുള്ള അവകാശം രാഷ്ട്രപതിക്ക് മാത്രമാണുള്ളതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാൾ രാഷ്ട്രപതി തള്ളിയ ദയാഹർജിയുമായി സംസ്ഥാന ഗവർണറെ സമീപിക്കുന്നുവെന്നും. ഇങ്ങനെ ചെയ്യാൻ ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും. ഇതു തികച്ചും അസബംന്ധമായ കാര്യമാണെന്നും ഹൈക്കോടതിയിൽ പരാജയപ്പെട്ട ഒരു കേസുമായി ഒരാൾക്ക് ജില്ലാ കോടതിയെ സമീപിക്കാനാവുമോ എന്നും കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.