‘ഞങ്ങളെ ബീഫ് തീറ്റക്കാരെന്ന് വിളിച്ച് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് ഞങ്ങള്‍ മുസ്ലീമുകള്‍ ദേശീയതയും രാജ്യസ്‌നേഹവും തെളിയിക്കാന്‍ നിര്‍ബന്ധിതരാവുന്നത്? ഇന്ത്യ ഞങ്ങളുടേയും രാജ്യമാണ്. ഞങ്ങളുടെ ജന്മദേശം. ഞങ്ങള്‍ ഇവിടെത്തന്നെ ജീവിക്കും. ഇര്‍ഷാദിന്റെ അമ്മാവന്‍ ഹുസ്സൈന്‍ ഖാന്‍ വ്യക്തമാക്കി.
ഹിന്ദുക്കളും മുസ്ലീമുകളും സമാധാനത്തോടെ ജീവിച്ചിരുന്ന രാജ്യമായിരുന്നു ഇത്. പക്ഷെ ചില ദുഷ്ട ശക്തികള്‍കള്‍ അതാഗ്രഹിക്കുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണിത്. ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്നതും ഭിന്നിപ്പുണ്ടാക്കലാണെന്ന് ഇര്‍ഷാദ് പറഞ്ഞു. ഏപ്രില്‍ ഒന്നിനായിരുന്നു ഇര്‍ഷാദിന്റെ പിതാവ് പെഹ്‌ലുഖാനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ മാരകപരുക്കേറ്റ പെഹ്‌ലു ഖാന്‍ ഏപ്രില്‍ മൂന്നിന് ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.