യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയെ കേസിലെ പ്രതിയായ സര്‍വന്‍ സിംഗാണ് ഇത്തരത്തിലൊരാഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ജയിലില്‍ യുവതികളുടെ ഡാന്‍സ് ട്രൂപ്പിനെകൊണ്ടുവന്ന് നൃത്തം അവതരിപ്പിക്കുകയായിരുന്നു. സ്ത്രീകളെ ജയില്‍വളപ്പിനുള്ളില്‍ പ്രവേശിപ്പിക്കരുതെന്ന നിയമം നിലവിലുണ്ട്. ഈ നിയമം കാറ്റില്‍ പറത്തിയാണ് നൃത്ത അവതരണം നടന്നത്. സംഭവത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.