അണ്ണാ ഡിഎംകെ നേതാക്കളുടെ ചിത്രമുള്ള ബാനർ വീണ് സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതി ടാങ്കർ ലോറിയിടിച്ച് മരിച്ചു. ചെന്നൈ പള്ളികരനായ് റോഡിലാണ് സംഭവം. ചെന്നൈ സ്വദേശിയായ സുഭശ്രീയുടെ മുകളിലേക്ക് റോഡിന്റെ സെന്റർ മീഡിയനിൽ സ്ഥാപിച്ച ബാനർ വീഴുകയായിരുന്നു. തുടർന്ന് നിയത്രണം വിട്ട സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായെത്തിയ ടാങ്കർ ലോറി കയറുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ യുവതി മരിച്ചു.