ഓടുന്ന ട്രെയിനിൽ കവർച്ചയ്ക്കുശേഷം യുവതിയെ ക്രൂര പീഡനത്തിനിരയാക്കി

ഞായര്‍, 20 നവം‌ബര്‍ 2016 (10:38 IST)
ഓടുന്ന ട്രെയിനിൽ യുവതി ക്രൂര പീഡനത്തിനിരയായി. വനിതാ കംപാർട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന 32 കാരിയാണ് രാജ്യതലസ്ഥാനത്ത് പീഡനത്തിനിരയായത്. യുവതിയുടെ പക്കല്‍ ഉണ്ടായിരുന്ന പല വിലപിടിച്ച സാധനങ്ങളും കവർച്ച ചെയ്യപ്പെടുകയും ചെയ്തു.
 
ട്രെയിനിലെ വനിതാ കംപാർട്മെന്റിൽ യുവതിയടക്കം അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. ഷാഹ്ദറ റയിൽവേ സ്റ്റേഷനെത്തിയപ്പോൾ അതില്‍ നാലു പേര്‍ ഇറങ്ങി. അവിടെ നിന്ന് ട്രെയിൻ പുറപ്പെട്ട ഉടന്‍ മൂന്നു പുരുഷന്മാർ കംപാർട്മെന്റിലേക്ക് ഓടിക്കയറുകയും അവരില്‍ രണ്ട് പേര്‍ യുവതിയുടെ ബാഗ് കവർന്നെടുത്ത് രക്ഷപ്പെടുകയും ചെയ്തു. മൂന്നാമത്തെയാളാണ് യുവതിയെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തത്.    
 
ശബ്ദം കേട്ട് കംപാർട്മെന്റിലേക്ക് എത്തിയ പൊലീസുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് യുവതിയെ പീഡിപ്പിച്ച ഷെഹബാസ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബാക്കി രണ്ട് പേര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.  

വെബ്ദുനിയ വായിക്കുക