ഒരു ദിവസം യുവതി നേരിട്ട് ഇയാളുടെ ഓഫീസിലെത്തുകയും എത്രയും പെട്ടന്ന് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ അഭ്യർത്ഥന കേട്ട് കോപാകുലനായ യുവാവ് ഓഫീസിനുള്ളിലെ മുറിയിൽ പെൺകുട്ടിയെ പൂട്ടിയിട്ട്, മൊബൈൽ ഫോണുമെടുത്ത് കടന്നുകളഞ്ഞു. സഹായത്തിനായി യുവതി ബഹളം വച്ചപ്പോൾ ഓഫീസിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾ ശബ്ദം കേട്ട് ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് യുവതിയെ മുറിക്കുള്ളിൽ നിന്നും മോചിപ്പിച്ചത്.