നടി ഭാമ വിവാഹിതയായി; ആശംസകളുമായി താരങ്ങൾ; വീഡിയോ

റെയ്‌നാ തോമസ്

വ്യാഴം, 30 ജനുവരി 2020 (11:58 IST)
നടി ഭാമ വിവാഹിതയായി. അരുൺ ആണ് വരൻ. കോട്ടയത്ത് സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ചടങ്ങിൽ സംബന്ധിച്ചത്. ചെന്നിത്തല സ്വദേശികളായ ജഗദീശിന്റെയും ജയശ്രീയുടെയും മകനാണ് അരുൺ. 
 
കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നത് കാനഡയിലാണ്. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഇവർ വർഷങ്ങളായി ദുബായിയിൽ ബിസിനസ് ചെയ്യുകയാണ്. ഭാമയുടെ കുടുംബ സുഹൃത്തുക്കൾ കൂടിയാണിവർ. 
 
സുരേഷ് ഗോപി, മിയ, വിനുമോഹൻ തുടങ്ങി നിരവധി താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍