പതിറ്റാണ്ടുകൾ കഴിഞ്ഞും പരാതി ഉന്നയിക്കാൻ സ്ത്രീക്ക് അവകാശമുണ്ട്, പ്രിയ രമണിക്കെതിരായ അപകീർത്തി കേസ് തള്ളി

Webdunia
ബുധന്‍, 17 ഫെബ്രുവരി 2021 (18:13 IST)
മീടൂ ലൈംഗിക ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ മുൻ കേന്ദ്രമന്ത്രി എം‌ജെ അക്‌ബർ നൽകിയ ക്രിമിനൽ അപകീർത്തി കേസ് കോടതി തള്ളി. ലൈംഗിക അതിക്രമ കേസുകളിൽ പതിറ്റാണ്ടുകൾ കഴിഞ്ഞും പരാതി ഉന്നയിക്കാൻ സ്ത്രീകൾക്ക് അവകാശമുള്ളതായി കോടതി പറഞ്ഞു.
 
ലൈംഗിക അതിക്രമം ഒരാളുടെ അന്തസ്സും ആത്മവിശ്വാസവുമാണ് ഇല്ലാതാക്കുന്നത്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ബലികഴിച്ച് ബഹുമാന്യതയ്‌ക്കുള്ള അവകാശത്തെ സംരക്ഷിക്കാനാവില്ല.ലൈംഗിക അതിക്രമത്തിന്റെ ആഘാതം എത്രയെന്ന് സമൂഹം മനസിലാക്കണം. തനിക്കുണ്ടായ ദുരനുഭവം മാനസികാാഘാതം മൂലം വർഷങ്ങളോളം പറയാൻ ചിലർക്ക് കഴിഞ്ഞെന്ന് വരില്ല. ഇത് സമൂഹം മനസിലാക്കണം. ലൈംഗികതിക്രമത്തിന്റെ പേരിൽ ശബ്‌ദമുയർത്തിയതിന്റെ പേരിൽ സ്ത്രീ ശിക്ഷിക്കപ്പെടരുതെന്നും കോടതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article