പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ഇരയെ പീഡിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 3 ഓഗസ്റ്റ് 2022 (16:39 IST)
പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ഇരയെ പീഡിപ്പിച്ചു. മധ്യപ്രദേശിലാണ് സംഭവം. ജബല്‍പൂര്‍ സ്വദേശി വിവേക് പട്ടേലാണ് പ്രതി. 19 വയസുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ വീണ്ടും ബലാത്സംഗം ചെയ്തത്. 
 
നേരത്തേ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പീഡനം. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പ്രതിയുടെ സുഹൃത്തും പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍