ആംബുലന്‍സ് എത്തിയില്ല, ബൈക്കില്‍ ആശുപത്രിയിലേക്ക്; വേദന സഹിക്കാനാകാതെ യുവതി റോഡില്‍ പ്രസവിച്ചു

Webdunia
ശനി, 24 ഓഗസ്റ്റ് 2019 (12:22 IST)
ആംബുലന്‍സ് എത്താന്‍ വൈകിയതോടെ യുവതി റോഡില്‍ പ്രസവിച്ചു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലാണ് സംഭവം. മലാഭായി എന്ന യുവതിയാണ് സംസ്ഥാന പാതയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.  അമ്മയെയും കുഞ്ഞിനെയും ഷാഹ്പുര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.

കമലാഭായിക്ക് പ്രസവവേദന ആരംഭിച്ചപ്പോള്‍ തന്നെ ഭര്‍ത്താവ് ആം‌ബുലന്‍സ് വിളിച്ചു. ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കുന്ന ജനനി എക്‍സ്‌പ്രസ് പദ്ധതി പ്രകാരമുള്ള ആംബുലന്‍സിന്റെ സേവനമാണ് ഇവര്‍ ആവശ്യപ്പെട്ടത്.

ആം‌ബുലന്‍സ് എത്താന്‍ വൈകിയതോടെ ഇരുചക്രവാഹനത്തില്‍ കമലാഭായിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെ യുവതി അവശയായി റോഡില്‍ ഇരിക്കുകയും തുടര്‍ന്ന് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്‌തു.

സംഭവം വിവാദമായതോടെ ആരോപണം നിഷേധിച്ച് അധികൃതര്‍ രംഗത്തുവന്നു. കൈക്കുഞ്ഞിനെയുമായിട്ടാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ഇവര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article