ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലൈംഗികാവയവം വീട്ടമ്മ മുറിച്ചെടുത്തു. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. 45കാരിയും 13കാരനായ മകനുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ കയറിയത് കള്ളനാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മോഷ്ടാവ് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ കത്തിയെടുത്ത് ലൈംഗികാവയവം മുറിക്കുകയായിരുന്നു.