ഹോട്ടലില്‍ ചിക്കന്‍ ഓര്‍ഡര്‍ ചെയ്‌ത് കാത്തിരുന്ന് മടുത്തപ്പോള്‍ ഗെയിം കളിച്ചു, കിട്ടിയത് 58 ലക്ഷം രൂപ !

ജോണ്‍സി ഫെലിക്‍സ്

ചൊവ്വ, 16 മാര്‍ച്ച് 2021 (16:22 IST)
ഹോട്ടലില്‍ ചിക്കന്‍ വിംഗ്‌സ് ഓര്‍ഡര്‍ ചെയ്‌ത് കാത്തിരിക്കുന്നതിനിടയില്‍ ഗെയിം കളിച്ച യുവതിക്ക് സമ്മാനം ലഭിച്ചത് 80,000 ഡോളര്‍. 58 ലക്ഷം ഇന്ത്യന്‍ രൂപയ്‌ക്ക് തുല്യമായ ഈ തുക അടിച്ചത് അമേരിക്കയിലെ മെരിലാന്‍ഡ് സ്വദേശിനിയായ യുവതിക്കാണ്.
 
അത്താഴം കഴിക്കുന്നതിനായാണ് യുവതി ഹോട്ടലിലെത്തിയത്. ചിക്കന്‍ വിംഗ്‌സ് ഓര്‍ഡര്‍ ചെയ്‌ത ശേഷം അത് ലഭിക്കുന്നതിനായി കാത്തിരിക്കവേ സമയം കളയുന്നതിനായാണ് യുവതി കെനോ എന്ന ഗെയിമില്‍ പങ്കെടുത്തത്.
 
ആദ്യമായി കെനോ കളിക്കുന്ന യുവതിയെ പക്ഷേ കാത്തിരുന്നത് വമ്പന്‍ സമ്മാനമാണ്. ഓര്‍ഡര്‍ ചെയ്‌ത ചിക്കന്‍ വന്ന് കഴിച്ചുതുടങ്ങിയിട്ടും തനിക്ക് ജാക്‍പോട്ട് അടിച്ച വിവരം യുവതി മനസിലാക്കിയിരുന്നില്ല. 
 
എന്തായാലും കിട്ടിയ തുക കൊണ്ട് വെക്കേഷന്‍ കാലം അടിച്ചുപൊളിക്കാനാണ് യുവതിയുടെ പദ്ധതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍