24 മണിക്കൂറിനിടെ 50,209 പേർക്ക് രോഗബാധ, 55,331 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 84 ലക്ഷത്തിലേയ്ക്ക്

Webdunia
വ്യാഴം, 5 നവം‌ബര്‍ 2020 (10:04 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 50,209 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷത്തോട് അടുക്കുകയാണ്. 83,64,086 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണമാണ് കൂടുതൽ. 55,331 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.
 
704 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,24,315 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 77 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 77,11,809 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 5,27,962 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 12,09,425 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 11,42,08,384 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article