68 വയസ്സുള്ള വിധവയെ മകന്‍ ബലാത്സംഗം ചെയ്തു
മധ്യപ്രദേശിലെ ജബല്‍പൂരില്‍ 68 വയസ്സുള്ള വിധവയെ മകന്‍ ബലാത്സംഗം ചെയ്തു. മകന്‍ മര്‍ദ്ദിച്ചെന്നും മാനഭംഗപ്പെടുത്തിയെന്നും പറഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടത്.
മൂന്ന് കുട്ടികളുടെ അമ്മയായ ഇവര്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് തനിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഇവരുടെ മൂത്ത മകന്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും വെള്ളമെടുക്കാന്‍ അകത്ത്തേക്ക് പോയപ്പോള്‍ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇയാള്‍ സംഭവം വെളിയില്‍ പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തിയെന്നും ഇവര്‍ പറഞ്ഞു.
കേസിലെ പ്രതി മൂന്നു കുട്ടികളുടെ അച്ഛനാണെന്നും ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലാത്ത ആളാണെന്നും സംഭവത്തിനു ശേഷം ബന്ധുക്കളുടെ വീട്ടിലേക്ക് പോയിരിക്കുന്ന ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.