മോഡിയുടെ ചിത്രം കണ്ട് നവാസ് ഷെറീഫിന്റെ അമ്മ വികാരാധീനയായതെന്തിന്?

ചൊവ്വ, 27 മെയ് 2014 (18:47 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ടിവിയില്‍ കണ്ട് നവാസ് ഷെറീഫിന്റെ അമ്മ വികാരാധീനയായി. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇരുവരും കണ്ടപ്പോള്‍ അമ്മമാരുടെ വിശേഷം പങ്കിട്ടപ്പോള്‍ നവാസ് ഷെറീഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെ മോഡിയാണ് ഈ വിശേഷം പങ്കിട്ടത്. മോഡിയുടെ ട്വീറ്റ് ഇങ്ങനെ:
 
“വൈകുന്നേരം നവാസ് ഷെറീഫ് ജിയുമായി ഞാന്‍ സംസാരിച്ചപ്പോള്‍ വൈകാരികമായി ചില കാര്യങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. അദ്ദേഹം ഇസ്ലാമാബാദിലാണ് താമസിക്കുന്നതെങ്കിലും ആഴ്ചയിലൊരിക്കല്‍ അമ്മയെ കാണാന്‍ പോകാറുണ്ട്.
 
ഇത്തവണ പോയപ്പോള്‍ എന്റെ അമ്മ എനിക്ക് മധുരം നല്‍കുന്ന വിഷ്വല്‍‌സ് ടിവിയില്‍ കണ്ടു. അവ നവാസ് ഷെറിഫ്ജിയെയും അമ്മയെയും സ്പര്‍ശിച്ചു. ആ ദൃശ്യങ്ങള്‍ കണ്ടശേഷം അമ്മ വളരെയധികം വികാരാധീനയായി കാണപ്പെട്ടുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു”
 
95 വയസുള്ള മോഡിയുടെ മാതാ‍വ് ഹീര ബെന്‍ യാത്രാ ചെയ്യാനാവാത്തത് മൂലം സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല. പകരം ടിവിയിലൂടെയാണ് സത്യപ്രതിജ്ഞ വീക്ഷിച്ചത്. ജന്മദിനം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ദിനങ്ങളില്‍ മോഡി അമ്മയെ കാണാന്‍ എത്താറുണ്ട്. ഇത്തവണ ബിജെപി വിജയത്തിലേറുന്നതിന്റെ സൂചനകള്‍ കണ്ടപ്പോള്‍ തന്നെ മോഡി അമ്മയെ കാണാനാണ് ആദ്യം എത്തിയത്. ഇവിടെ വെച്ചാണ് മോഡിക്ക് അമ്മ മധുരം നല്‍കിയത്. 
 

വെബ്ദുനിയ വായിക്കുക