എന്താണ് ഐടി ആക്ടിലെ 66 എ വകുപ്പ് ?

ചൊവ്വ, 24 മാര്‍ച്ച് 2015 (16:39 IST)
ഏറെ വിവാദമായ വിവര സാങ്കേതിക നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയ കോടതി നടപടി ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്യത്തിന് ലഭിച്ച സുവര്‍ണ്ണ നേട്ടമാണ്.  സോഷ്യല്‍ മീഡിയ സൈറ്റുകളിലെ മോശം പെരുമാറ്റവും മറ്റള്ളവരെ വേദനിപ്പിക്കുന്നതുമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും ഈ നിയമ പ്രകാരം മൂന്ന് വര്‍ഷം വരെ ജയില്‍ വാസം ലഭിക്കാവുന്ന കുറ്റമാണ്. 
 
ഈ നിയമപ്രകാരം  കപ്യൂട്ടര്‍ വഴിയോ ഫോണ്‍ വഴിയോ ടാബ്ലറ്റ് വഴിയോ കുറ്റകരമായതോ സ്പര്‍ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍, തെറ്റാണെന്നറിഞ്ഞിട്ടും അലോസരപ്പെടുന്നതോ, ബുദ്ധിമുട്ടുണ്ടാക്കുന്നതോ അപകടപ്പെടുത്തുന്നതോ, അപമാനപ്പെടുത്തുന്നതോ, ശത്രുതയുളവാക്കുന്നതോ, പരിക്കുണ്ടാക്കുന്നതോ, വിദ്വേഷമുണ്ടാക്കുന്നതോ ,ആയ വിവരങ്ങള്‍ തെറ്റിദ്ധാരണാജനകമായ ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയുടെ സൃഷ്ടിക്കുന്നതും കൈമാറുന്നതും മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നു.
 
ബാല്‍ താക്കറെയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഹര്‍ത്താലിനെതിരെ നടത്തിയ അഭിപ്രായ പ്രകടനം നടത്തിയ ഷഹീന്‍ ദാദ, മലയാളിയായ റിനു ശ്രീനിവാസന്‍ എന്നിവരും. മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ കാരിക്കേച്ചറുകള്‍  ഫെയിസ് ബുക്കില്‍ ഇട്ടതിനെ അറസ്റ്റിലായ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അംബികേഷ് മഹാപാത്ര തുടങ്ങിയ നിരവധി പേര്‍ ഈ നിയമത്തിന്റെ ഇരകളായിട്ടുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക