ഇതില്‍ പ്രധാനപ്പെട്ടത് ഫുട്‌ബോള്‍ താരവും ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്‌റ്റനുമായ ബൈചുങ് ബൂട്ടിയയാണ്. ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക, ഫുട്‌ബോള്‍ താരം റഹീം നബി, സിനിമാതാരം സോഹന്‍ ചാറ്റര്‍ജി എന്നിവരും പാർട്ടി അധ്യക്ഷ മമത ബാനർജി കഴിഞ്ഞദിവസം പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയായി ഇപ്പോഴും ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി മദന്‍ മിത്ര കമര്‍ഹതിയും സ്ഥാനാർഥിപ്പട്ടികയിലുണ്ട്. ന്യൂനപക്ഷത്തിനും വനിതകൾക്കും പ്രമുഖ സ്ഥാനമാണ് സ്ഥാനാർഥി പട്ടികയിൽ നൽകിയിട്ടുള്ളത്. കഴിഞ്ഞ തവണ 31 വനിതകളെ മത്സരിപ്പിച്ച തൃണമൂല്‍ ഇത്തവണ 45 വനിതകളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.