അതേസമയം, വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിന് എതിരെയുള്ള എഫ് ഐ ആര് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിച്ചു. ഇക്കാര്യത്തില്‍, ഗവര്‍ണറിനും മധ്യപ്രദേശ് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും അന്വേഷണ സംഘത്തിനും നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് റിപ്പോര്‍ട്ട്.