ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുമായുള്ള ദീര്‍ഘനാളെത്തെ പ്രണയം തകര്‍ന്നതില്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്‌ക്ക് യാതൊരു നിരാശയുമില്ല. കോഹ്‌ലിയുമായി തല്ലിപ്പിരിഞ്ഞ അനുഷ്‌കയ്‌ക്ക് ഇപ്പോള്‍ പുതിയ കൂട്ടുകാരനെ കിട്ടിയ സന്തോഷത്തിലാണ്. അനുഷ്‌ക വലന്റൈന്‍ ദിനം ആഘോഷിച്ചത് പുതി ഫ്രണ്ടുമൊത്താണ്. അനുഷ്‌കയുടെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ആരാണെന്നറിയണ്ടേ. മറ്റാരുമല്ല. അനുഷ്‌കയുടെ പുതിയ വളര്‍ത്തുനായയാണ് പുതിയ കൂട്ടുകാരന്‍.
ഡ്യൂഡെ എന്ന വളര്‍ത്തു നായയാണ് അനുഷ്‌കയുടെ പുതിയ കൂട്ടുകാരന്‍. എ ദില്‍ ഹെ മുഷ്‌കിലിന്റെ സെറ്റില്‍ വച്ചാണ് അനുഷ്‌കയ്ക്ക് പുതിയ കൂട്ടുകാരനെ കിട്ടുന്നത്. അന്നുമുതല്‍ തുടങ്ങിയ സ്‌നേഹം പ്രണയദിനവും ആ കൂട്ടുകാരനൊപ്പം ആഘോഷിക്കാന്‍ അനുഷ്‌ക തീരുമാനിക്കുകയായിരുന്നു. ഫേസ്ബുക്കില്‍ ഡൂഡിനൊപ്പമുള്ള ഫോട്ടോയും അനുഷ്‌ക പോസ്റ്റ് ചെയ്തിട്ടുണ്ട്.
അനുഷ്‌കയുടെ സമീപനത്തില്‍ അസംതൃപ്‌തി പ്രകടിപ്പിച്ച് കോഹ്‌ലി ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഉടന്‍ വിവാഹം വേണമെന്ന് കോഹ്‌ലി ആവശ്യപ്പെട്ടപ്പോള്‍ 2017 വരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും തനിക്ക് കരിയര്‍ ശ്രദ്ധിക്കണമെന്നും അതിനാണ് പ്രാധാന്യമെന്നും അനുഷ്‌ക വ്യക്തമാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ അനാവശ്യ കാര്യങ്ങളില്‍ അനുഷ്‌ക നിയന്ത്രിക്കാനും തുടങ്ങിയതോടെ കോഹ്‌ലി സമ്മര്‍ദ്ദത്തിലാകുകയായിരുന്നു.
ഒരിക്കല്‍ കോഹ്ലി ഈ കാര്യം ഒരു പൊതുവേദിയില്‍ വെളിപ്പെടുത്തിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം താറുമാറാകുകയായിരുന്നു.
പിന്നാലെ വിവാഹത്തിന്റെ കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്‌തു. എന്നാല്‍ അനുഷ്‌ക ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. വിവാഹത്തിനുള്ള തയാറെടുപ്പിലല്ല, ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോള്‍. താന്‍ ഇവിടെ നന്തോഷത്തിലാണ്. വിവാഹം ഉണ്ടാകുമ്പോള്‍ അതു തീര്‍ച്ചയായും പരസ്യപ്പെടുത്തുമെന്നുമാണ് അനുഷ്‌ക അന്ന് പറഞ്ഞത്.