അടിച്ചു പിരിഞ്ഞിട്ടും കലി തീരുന്നില്ല; കോഹ്ലി അനുഷ്കയെ ചവിട്ടി പുറത്താക്കി!
വ്യാഴം, 11 ഫെബ്രുവരി 2016 (12:41 IST)
ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് സൂപ്പര്‍ താരം അനുഷ്കാ ശര്‍മയും വേര്‍പിരിഞ്ഞതായി സ്ഥിരീകരണം വന്നതോടെ കോഹ്ലി ആരാധകര്‍ പാവം അനുഷ്കയെ കൊല്ലാതെ കൊല്ലുകയാണ്. ഇരുവരും പിരിഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാര്‍ കോഹ്ലിയ്ക്ക് പിന്തുണയും അനുഷ്കയെ പരിഹസിച്ചും പോസ്റ്റുകള്‍ നിറച്ചിരിക്കുകയാണ്.
അനുഷ്കയെ വിരാട് കോഹ്ലി ചവുട്ടി പുറത്താക്കുന്നതിന്റെ ദൃശ്യമാണ് ട്രോളുകളില്‍ ഏറ്റവും വൈറലായത്. സാമൂഹ്യ മാധ്യമങ്ങളില്‍ 'ദി ന്യൂ കൂള്‍' എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ചിത്രത്തിന് വലിയ പ്രചാരമാണ് കിട്ടുന്നത്. ഇരുവരും വ്യത്യസ്തമായി പോസ് ചെയ്ത രണ്ടു പരസ്യങ്ങളിലെ ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ചാണ് വിരുതന്മാര് മോര്‍ഫോളജി നടത്തിയിരിക്കുന്നത്. സംഭവം എന്തായാലും അനുഷ്കയെ കോഹ്ലി ചവുട്ടിപ്പുറത്താക്കുന്നത് പോലെ തന്നെ കൃത്യമായി ഫീല്‍ ചെയ്യും.
ദീര്‍ഘനാളെത്തെ പ്രണയത്തിനൊടുവിലാണ് അനുഷ്കയും കോഹ്ലിയും വേര്‍പിരിഞ്ഞത്. അനുഷ്കയുടെ സമീപനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് കോഹ്ലി ബന്ധത്തില്‍ നിന്ന് മാറിയെന്നാണ് അറിയുന്നത്. ഉടന്‍ വിവാഹം വേണമെന്ന് കോഹ്ലി ആവശ്യപ്പെട്ടപ്പോള്‍ 2017 വരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും തനിക്ക് കരിയര്‍ ശ്രദ്ധിക്കണമെന്നും അതിനാണ് പ്രാധാന്യമെന്നും അനുഷ്ക വ്യക്തമാക്കുകയും ചെയ്തതോ ഇതോടെയാണ് ബന്ധത്തില്‍ വിള്ളലുണ്ടായത്.
പിന്നാലെ അനാവശ്യ കാര്യങ്ങളില്‍ അനുഷ്ക നിയന്ത്രിക്കാനും തുടങ്ങിയതോടെ കോഹ്ലി ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നുമെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ വിവാഹത്തിന്റെ കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. എന്നാല്‍ അനുഷ്ക ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. വിവാഹത്തിനുള്ള തയാറെടുപ്പിലല്ല, ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോള്‍. താന്‍ ഇവിടെ നന്തോഷത്തിലാണ്. വിവാഹം ഉണ്ടാകുമ്പോള്‍ അതു തീര്‍ച്ചയായും പരസ്യപ്പെടുത്തുമെന്നുമാണ് അനുഷ്ക അന്ന് പറഞ്ഞത്.