ക്രിമിനൽ എന്ന് നേരത്തെ മുദ്രകുത്തപ്പെട്ടവനാണ് താനെന്നും അതിനാൽ തന്നെ എനിയ്ക്ക് തിരിച്ച് പോകാൻ പറ്റിയ സമയമല്ല ഇതെന്നും കിംഗ് ഫിഷർ ഉടമ വിജയ് മല്യ ഞായറാഴ്ച അറിയിച്ചു. മദ്യവ്യവസായി വിജയ് ഒളിച്ചോടിയിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു, അന്താരാഷ്‌ട്ര ബിസിനസ്മാനായ മല്യ ഇന്ത്യയിൽ നിന്നും ഒളിച്ചോടി എന്ന വാദത്തെ തള്ളികളഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തൽ.
"കഴിഞ്ഞ വർഷം എനിക്കെതിരെ നിരീക്ഷണത്തിന് നോട്ടീസ് വന്നിരുന്നു എന്നാൽ അതിൽ നിന്നും താൻ ഒളിച്ചോടിയില്ല. എന്നെ എന്ത് കാരണത്താലാണ് ക്രിമിനൽ എന്ന് മുദ്ര കുത്തുന്നത്? ബിസിനസ്സ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഞാൻ ബാങ്കിൽ നിന്നും ലോൺ എടുത്തത്. അതിന്റെ റിസ്ക് അവർക്കറിയാം, എന്നെ വില്ലനാക്കരുത്" എന്നും അദ്ദേഹം ഞായറാഴ്ച നടന്ന അഭിമുഖത്തിൽ അറിയിച്ചു.